മലയാളത്തിന്റെ പ്രാധാന്യം ഇന്ത്യയിൽ പ്രധാനമായും കേരള സംസ്ഥാനത്തിലും ലക്ഷദീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിലും സംസാരിക്കപ്പെടുന്ന ഭാഷാ കുടുംബത്തിൽപെടുന്നു.ഇന്ത്യയിൽ ശ്രേഷ്ഠഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.2013 മെയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഠഭാഷയായി അംഗീകരിച്ചത്.മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർഥം ഉള്ള മല + ആളം (സമുദ്രം)എന്നീ ദ്രാവിഡ വാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട്
ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം.ഒരു സ്വതന്ത്രഭാഷ എന്ന നിലയിൽ മലയാളത്തിന് നാനൂറോളം വര്ഷങ്ങളുടെ പഴക്കം അഭിമാനിക്കപ്പെടുന്നു .
മലയാളഭാഷയും ചരിത്രം ,വർത്തമാനം,ഓരോ കാലഘട്ടലേയും വ്യത്യസ്ത സാഹിത്യരൂപങ്ങൾ എന്നിങ്ങനെ ഭാഷയുടെ സമസ്തതലങ്ങളിലും വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കുക എന്നിവയാണ് മലയാളഭാഷ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാകാനായി പ്രായോഗികപരിജ്ഞാനത്തിന് ഊന്നൽ കൊടുക്കുക എന്നിവ കൂടി ഈ പഠനം ലക്ഷ്യമിടുന്നു.